വോട്ടർ പട്ടികയിൽ പേരില്ല, മുൻപുണ്ടായിരുന്നതാണെന്ന് ജ്വാല ഗുട്ട; ഒടുവിൽ വോട്ട് ചെയ്യാതെ മടക്കം

Friday 07 December 2018 4:38 PM IST
jwala-gutta

ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട പട്ടികയിൽ പേരില്ലാത്ത കാരണം വോട്ട് ചെയ്യാതെ മടങ്ങി. ഓൺലൈനിൽ തന്റെ പേരുണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വോട്ട് ചെയ്യാനിറങ്ങിയതെന്ന് അവർ പറഞ്ഞു. ജ്വാലയുടെ അച്ഛന്റെയും സഹോദരിയുടെയും പേരുകളും പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ അവരുടെ അമ്മയ്ക്ക് വോട്ട് ചെയ്യാനായി.

പന്ത്രണ്ട് വർഷമായി ഇപ്പോൾ താമസിക്കുന്ന വസതിയിൽ തന്നെയാണ് താമസം. എന്തിനാണ് എന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ നീക്കം ചെയ്തതെന്ന് അറിയില്ല. ഇതേ കുറിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ജ്വാല ഗുട്ട പറഞ്ഞു.

അതേസമയം ജ്വാലക്ക് പിന്നാലെ വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ബന്ധപ്പെട്ട മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നുണ്ട്.

ഇന്ത്യക്കായി കോമൺവെൽത്ത് ഗെയിംസിലടക്കം നിരവധി മെഡലുകൾ ജ്വാല നേടിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA