കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കുഴഞ്ഞു വീണു

Friday 07 December 2018 2:20 PM IST
gadkari

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കുഴഞ്ഞുവീണു. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിൽ മഹാത്മാഫുലേ കാർഷിക സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് ഗഡ്‌കരി കുഴഞ്ഞു വീണത്. ഗഡ്‌കരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ ഗാനം ആലപിക്കുന്നതിനായി എഴുന്നേൽക്കുമ്പോഴായിരുന്നു ഗഡ്‌കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മഹാരാഷ്‌ട്ര ഗവർണർ വിദ്യാസാഗർ റാവു അടക്കമുള്ള പ്രമുഖർ മന്ത്രിയുടെ സമീപമുണ്ടായിരുന്നു. രക്തത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA