നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകുമോ,​ ശശി തരൂരിന്റെ ഞെട്ടിപ്പിക്കുന്ന മറുപടി

Friday 11 January 2019 10:36 PM IST
modi-tharoor-

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാലും 200 സീറ്റ് നേടിയാലും നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാവില്ലെന്ന് ഡോ. ശശി തരൂർ എം.പി. നരേന്ദ്രമോദിയുടെ കാലം കഴിഞ്ഞു പക്ഷെ അതെ കുറിച്ച് ചിന്തിക്കേണ്ട കാര്യം ഇപ്പോഴില്ല. കോൺഗ്രസ് അധികാരത്തിൽ വരുമെന്നും തരൂർ പറഞ്ഞു.

മോദിക്ക് അവസരം കൊടുത്തു. മോദിയെ നമുക്ക് പരീക്ഷിച്ചു നോക്കാം എന്ന ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം അതിന് അർഹനല്ല എന്നുതെളിഞ്ഞു. മോദി നല്ലൊരു പ്രാസംഗികനാണ്. പക്ഷെ ഗൗരവമുള്ള വിഷയങ്ങൾ വരുമ്പോൾ അദ്ദേഹം നിശബ്ദനാകും. ഗോ സംരക്ഷണത്തിന്റെ പേരിലെ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി ശശി തരൂർ പറഞ്ഞു.


മോദി വിദേശ യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ അതിനെന്തെങ്കിലും പ്രയോജനം ഉണ്ടാകണം. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി വരുമെന്നു പറഞ്ഞ ട്രംപ് വന്നില്ല. പാകിസ്താനെക്കുറിച്ച് നയമില്ല. ചൈനയുമായുള്ള ബന്ധം നന്നല്ല. എന്നിട്ടും അദ്ദേഹം നവാസ് ഷെരീഫിന്റെ ചെറുമകളുടെ വിവാഹത്തിന് പോകുന്നു. ഇതല്ല വിദേശ നയം, ഇതാവരുത് നമ്മുടെ വിദേശ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA