റഫാൽ രേഖകൾ കോടതിയിൽ ഹാജരാക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതി വിധിപറയാൻ മാറ്റി

Thursday 14 March 2019 11:02 PM IST
rafale-deal-

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കോടതിയിൽ ഹാജരാക്കണമെങ്കിൽ പ്രസ്തുത വകുപ്പിൽ നിന്നുള്ള അനുമതി ആവശ്യമാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. എവിഡൻസ് ആക്ടിലെ 123-ാം വകുപ്പ് പ്രകാരം ഈ രേഖകൾ ഹാജരാക്കാൻ പ്രത്യേക അനുമതി ആവശ്യമാണെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു.

റാഫേൽ ഇടപാടിൽ ഡിസംബർ 14ന്റെ വിധി പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയാക്കി സുപ്രീംകോടതി വിധി പറയാൻ മാറ്റി.

അഴിമതി, മനുഷ്യാവകാശ ലംഘന ആരോപണങ്ങളിൽ പ്രതിരോധ സ്ഥാപനങ്ങൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും ഔദ്യോഗിക രഹസ്യനിയമത്തിന്റെ സംരക്ഷണം ലഭിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ ജസ്‌റ്റിസ് കെ.എം. ജോസഫ് പറഞ്ഞു.

ഹർജിക്കാർ നൽകിയത് പ്രതിരോധമന്ത്രാലയത്തിൽ ഔദ്യോഗിക രഹസ്യനിയമ പ്രകാരം സംരക്ഷിക്കേണ്ട രേഖകളായതിനാൽ പരിഗണിക്കരുതെന്ന കേന്ദ്രസർക്കാർ വാദത്തോടെയാണ് ഇന്നലെ നടപടികൾ തുടങ്ങിയത്. രഹസ്യരേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നു പോലും ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. പക്ഷേ അഴിമതി, മനുഷ്യാവകാശ ലംഘന ആരോപണങ്ങളിൽ 22, 24 വകുപ്പുകൾ പ്രകാരം പ്രതിരോധ, ഇന്റലിജൻസ് സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നുണ്ടെന്ന് ബെഞ്ചിൽ അംഗമായ ജസ്‌റ്റിസ് കെ.എം. ജോസഫ് പറഞ്ഞു.

റാഫേലുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പൊതുഇടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനാൽ വിശേഷ പരിഗണയ്‌ക്ക് അർഹതയില്ല. എവിടെയും പ്രസിദ്ധീകരിക്കപ്പെടാത്ത രേഖകൾക്കുമാത്രമാണ് ഇന്ത്യൻ ഔദ്യോഗികരേഖാ നിയമ പ്രകാരം സംരക്ഷണം ലഭിക്കുക. പത്രപ്രവർത്തകർക്ക് വാർത്തയും വിവരങ്ങളും നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ പ്രസ് കൗൺസിൽ ഒഫ് ഇന്ത്യാ നിയമം സംരക്ഷണം നൽകുന്നുണ്ട്. ടു ജി അഴിമതി, കൽക്കരിപ്പാടം കുംഭകോണം കേസുകളിൽ മുൻ സി.ബി.ഐ ഡയറക്‌ടർ രഞ്ജിത് സിൻഹയുടെ സന്ദർശക പട്ടിക ലഭിച്ചത് എങ്ങനെയെന്ന് ചോദിക്കാതെയാണ് കോടതി തെളിവായി ശേഖരിച്ചത്. വിയറ്റ്‌നാം യുദ്ധവുമായ ബന്ധപ്പെട്ട രേഖകൾ പെന്റഗൺ പേപ്പർ കേസിൽ യു.എസ് സുപ്രീംകോടതി സ്വീകരിച്ചിട്ടുണ്ട്.

ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ


റാഫേൽ രേഖകൾ രഹസ്യമായി സൂക്ഷിക്കുമെന്ന‌ാണ് ഫ്രഞ്ച‌് സർക്കാരിന് നൽകിയ ഉറപ്പ‌െന്ന് അറ്റോണി ജനറൽ വാദിച്ചു. ഇക്കാര്യം സത്യവാങ‌്മൂലത്തിൽ രേഖപ്പെടുത്തിയോ എന്ന കോടതി ചോദിച്ചപ്പോൾ ഇല്ലെന്നും ഇപ്പോൾ അറിയിക്കുകയാണെന്നും അറ്റോണി ജനറൽ പറഞ്ഞു. രേഖകളുടെ പകർപ്പാണെന്ന് സത്യവാങ്‌മൂലം നൽകിയതിന് അറ്റോണി ജനറലിനോട് നന്ദിയുണ്ടെന്ന് മറ്റൊരു ഹർജിക്കാരനായ അരുൺ ഷൂരി പറഞ്ഞു. രേഖകൾ യഥാർത്ഥമാണെന്ന് ഇതുവഴി സമ്മതിച്ചിരിക്കയാണെന്ന‌ും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA