മധുര എയിംസിൽ 94 ഫാക്കൽട്ടി
മധുര: മധുര എയിംസിൽ 94 ഫാക്കൽറ്റി പോസ്റ്റുകളിലേക്ക് നിയമനം നടത്തും. അപേക്ഷ അയക്കാനുള്ള അവസാന തീയതി ജൂലായ് 18 വൈകിട്ട് 4:30 വരെയാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജിപ്മെറിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ jipmer.edu.in വഴി അപേക്ഷിക്കണം. ഓൺലൈനിൽ അപേക്ഷ അയച്ചശേഷം പ്രിന്റ് ഒൗട്ടെടുത്ത് തപാലിൽ അയക്കേണ്ട അവസാന തീയതി ജൂലായ് 25 വൈകിട്ട് 4.30
ഈ നിയമനം ന
ടക്കുന്നത് പ്രൊഫസർ-20, അഡീ.പ്രൊഫസർ- 17, അഡീ. പ്രൊഫസർ-20, അസി.പ്രൊഫസർ-37 ഒഴിവുകൾ എന്നിവയിലേക്കാണ്. അപേക്ഷാഫീസ് 1,500 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗത്തിന് 1,200 രൂപയാണ്. ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
തപാലിൽ അയക്കേണ്ട വിലാസം ദി നോഡൽ ഓഫീസർ, എയിംസ്, മധുര, അഡ്മിനിസ്ട്രേഷൻ-4 (ഫാക്കൽട്ടി വിംഗ്), സെക്കൻഡ് ഫ്ളോർ, അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് ജിപ്മെർ, പുതുച്ചേരി-605 006
ഡൽഹി എയിംസിൽ 21 ഫാക്കൽറ്റി
ന്യൂഡൽഹി: ന്യൂഡൽഹി എയിംസിൽ 21ഫാക്കൽട്ടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾ എയിംസ് ഡൽഹിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ aiimsexams.ac.inൽ ലഭിക്കും. ഓൺലൈനിന് പുറമേ തപാലിലും അപേക്ഷ അയക്കണം.
ജൂലായ് 15 ആണ് അവസാനതീയതി. അമ്പതുവയസാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവില്ല. ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 1500 രൂപയാണ് ഫീസ്.
എസ്.സി,എസ്.ടി, ഇ.ഡബ്ള്യു,എസ് വിഭാഗത്തിന് 1200രൂപയുമാണ് ഫീസ്. അപേക്ഷ അയക്കേണ്ട വിലാസം സീനിയർ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്, ഒന്നാംനില, എയിംസ്, അൻസാരി നഗർ, ന്യൂഡൽഹി- 110029
നാഗ്പൂർ എയിംസിൽ 44 ഒഴിവുകൾ
നാഗ്പൂർ: എയിംസിൽ അനസ്തേഷ്യോളജി, കാർഡിയോളജി, ഫോറൻസിക്ക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, നെഫ്രോളജി, നിയോനാറ്റോളജി, ന്യൂക്ലിയർ മെഡിസിൻ, ന്യൂറോ സർജറി, റേഡിയോ ഡയഗണോസിസ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ട്രാൻസ്ഫ്യുഷൻ മെഡിസിൻ ആൻഡ് ബ്ളഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ്. ജൂൺ മുപ്പതിനാണ് അഭിമുഖം. രാവിലെ ഒമ്പതുമുതൽ ഒമ്പതര വരെയാണ് സമയം. നാഗ്പൂർ എയിംസ് കാമ്പസിലെ ഒ.പി.ഡി ബിൽഡിംഗിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക് ഗൂഗിൾ ലിങ്ക്: https://forms.gle/Di3JuZ9vzKQF7Nuh9, അപേക്ഷയ്ക്കുള്ള ലിങ്ക്: http://aiimsnagpur.edu.in/sites/default/files/inline,ബയോഡേറ്റാ ലിങ്ക്: https://aiimsnagpur.edu.in/sites/default/files/inline. മറ്റുവിശദാംശങ്ങൾ നാഗ്പൂർ എയിംസിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ http://aiimsnagpur.edu.inൽ
ബിലാസ്പുർ എയിംസ്
123 ഒഴിവുകൾ
ബിലാസ്പുർ എയിംസിൽ 123 ഒഴിവുകളിൽ നിയമനം നടത്തും. അവസാനതീയതി ജൂൺ 28. ടെക്നീഷ്യൻ, ലബോറട്ടറി (26), ലോവർ ഡിവിഷൻ ക്ളാർക്ക് (18), ടെക്നീഷ്യൻ ഒടി (12), എം.ആർ.ടി (10), സ്റ്റോർ കീപ്പർ (8), ടെക്നീഷ്യൻ റേഡിയോളജി (8), സ്റ്റെനോഗ്രാഫർ (5), ടെക്നീഷ്യൻ മെക്കാനിക്ക് (4), പ്രോഗാമർ (3), ജൂനിയർ വാർഡൻ (3), എം.എസ്.എസ്.ഒ (3), ഫാർമസിസ്റ്റ് (3), ജെ.ഇ ഇലക്ട്രിക്കൽ (2), യോഗ ഇൻസ്ട്രക്ടർ (2), അസിസ്റ്റന്റ് ഡയറ്റീഷ്യൻ (2), ഡെന്റൽ ജൂനിയർ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ് (2), ടെക്നീഷ്യൻ റേഡിയോ തെറാപ്പി (2), മോർച്ചറി അറ്റന്റന്റ് (2), പെർഫ്യൂഷനിസ്റ്റ് (2), ലൈബ്രേറിയൻ (1), ജെ ഇ- എസി ആൻഡ് ആർ (1), ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (1), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (1), ഒപ്റ്റോമെട്രിസ്റ്റ്, ജൂനിയർ ഫിസിയോ തെറാപ്പിസ്റ്റ് (1) എന്നിവയാണ് ഒഴിവുകൾ. വിശദവിവരങ്ങൾ:www.becil.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |