SignIn
Kerala Kaumudi Online
Thursday, 25 April 2024 7.21 PM IST

ബിടെക് പഠിക്കാം നേവൽ ഓഫീസറുമാകാം

dd

കണ്ണൂർ എഴിമല നാവിക അക്കാദമിയിൽ പഠിച്ച് സൗജന്യമായി ബിടെക് നേടി നേവൽ ഓഫിസറാകാൻ അവസരം. 10+2 കെഡറ്റ് (ബിടെക്) എൻട്രി സ്‌കീമിലേക്ക് ഈ മാസം 28 വരെ ഓൺലൈൻ അപേക്ഷ നൽകാവുന്നത്. ഒരാൾക്ക് ഒരു അപേക്ഷയേ സമർപ്പിക്കാൻ കഴിയൂ. യോഗ്യതാരേഖകളെല്ലാം പരിശോധിച്ച ശേഷംwww.joinindiannavy.gov.in വെബ് സൈറ്റിൽ കയറി അപേക്ഷിക്കണം.

ആകെ 36 സീറ്റ്. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിംഗ് ഇവയൊന്നിലെ ബിടെക് ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് നൽകുന്നത്. സ്ഥിരം കമ്മിഷനായാണ് നിയമനം. നിബന്ധനകൾ അവിവാഹിതരായ ആൺകുട്ടികളായിരിക്കണം. 2003 ജൂലൈ രണ്ടിനു മുൻപോ 2006 ജനുവരി ഒന്നിനുള്ളിലോ ജനിച്ചവരാകണം. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കു മൊത്തം 70% മാർക്കോടെ പ്ലസ്‌ടു പാറാകണം. ത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. നല്ല കാഴ്‌ചശക്‌തിയും മികച്ച ആരോഗ്യവും നിർബന്ധമാണ്. ജെ. ഇ. ഇ മെയിൻ റാങ്ക് പരിഗണിച്ചാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കുന്നവരെ മികവുള്ളവരെ അഞ്ചു ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു ക്ഷണിക്കും. സെപ്റ്റംബർ – ഒക്ടോബറിൽ ബംഗളരൂ, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം, കൊൽക്കത്ത കേന്ദ്രങ്ങളിൽ അഭിമുഖം നടത്തും. സമഗ്രമായാണ് വ്യക്തിത്വം പരിശോധിക്കുന്നത്. ആരോഗ്യ പരിശോധനയും നടക്കും. . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരിയിൽ നാലുവർഷത്തെ പരിശീലനം ആരംഭിക്കും. ർഷത്തെ ട്രെയിനിംഗ് തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.