1. ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
മൗലാനാ അബ്ദുൽ കലാം ആസാദ്
2. ക്വിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
വിൻസ്റ്റൺ ചർച്ചിൽ
3. ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട് നിന്നും രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ഏതാണ്?
സ്വതന്ത്രഭാരതം
4. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു?
140 മിനിറ്റ്
5. ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?
ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)
6. ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?
ഹരിജൻ (ഗാന്ധിജിയുടെ)
7. ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?
ജയപ്രകാശ് നാരായണൻ
8.ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയെയും മറ്റു നേതാക്കളെയും ജയിലിലടച്ചത് എന്നാണ്?
1942 ആഗസ്ത് 9
9. കിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ഡു ഓർ ഡൈ)
10. കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്?
1942 ആഗസ്റ്റ് 8
11. ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക
12. വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?
അംശി നാരായണപിള്ള
13. ക്വിറ്റ് ഇന്ത്യ സമര കാലത്തെ വൈസ്രോയി ആരായിരുന്നു?
ലിൻലിത്ഗോ പ്രഭു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |