വനിതാമതിലിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ

Thursday 10 January 2019 11:13 AM IST
crime

ബേക്കൽ: വനിതാമതിലിനിടെ ചേറ്റുകുണ്ടിലുണ്ടായ സംഘർഷത്തിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ സി.പി.എം പ്രവർത്തകനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനാ (55)ണ് അറസ്റ്റിലായത്.വനിതാ മതിൽ സംഘർഷം ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവർത്തകരായ എം.ബി ശരത് ചന്ദ്രൻ, കാമറാമാൻ ടി.ആർ ഷാൻ, ഷഹദ് റഹ്മാൻ, രഞ്ജു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കാമറകൾക്കും ഇവരുടെ വാഹനത്തിനും കേടുപാടു വരുത്തിയിരുന്നു. ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.

ചേറ്റുകുണ്ടിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. എന്നാൽ സംഭവത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസും അക്രമത്തിനിരയായ മാധ്യമ പ്രവർത്തകരും പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അതിനു ശേഷമാണ് അറസ്റ്റുചെയ്തതെന്നും ബേക്കൽ പൊലീസ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA