അറുപതുകാരനെയും കുടുംബത്തെയും ആക്രമിച്ചു,​ ബി.ജെ.പി നേതാവിനെതിരെ പരാതി

Monday 15 April 2019 4:13 PM IST
bjp

പാലക്കാട്: അറുപതുകാരനെയും കുടുംബത്തെയും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആക്രമിച്ചതായി പരാതി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പാലൂർ സ്വദേശി ചന്ദ്രശേഖരൻ, ഭാര്യ ശോഭന എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയക്ക് മുറിവേറ്റ ചന്ദ്രശേഖരനെ അഡ്മിറ്റ് ചെയ്തു. പെരുവമ്പ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിജുവും ഒരു സംഘം ആളുകളും ചേർന്നാണ് മർദ്ദിച്ചതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. വിഷുവിന് രാവിലെ അമ്പലത്തിൽ പോയി വരുമ്പോൾ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. പൊലീസെത്തി കുടുംബത്തിന്റെ മൊഴിയെടുത്തു.

സുരേഷ് ഗോപി എൻ.എസ്.എസ് ആസ്ഥാനത്ത്:​ സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA