പ്രതിയെ പിടിക്കുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു

Sunday 10 February 2019 1:12 AM IST
photo

കുണ്ടറ: പ്രതിയെ പിടികൂടുന്നതിനിടെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനിൽകുമാറിന് കുത്തേറ്റു. മറ്റൊരു കുത്തുകേസിൽ ഒളിവിലായിരുന്ന പുന്നത്തടം പുതുവീട് കോളനിയിൽ കിഴങ്ങുവിള പടിഞ്ഞാറ്റതിൽ സന്തോഷിനെ (42) പിടിക്കാൻ ശ്രമിക്കുന്നതിനിടെ അയാൾ അനിൽകുമാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഏറെ നാളായി ഒളിവിലായിരുന്ന സന്തോഷ് ഇന്നലെ വീട്ടിലെത്തിയതായി സി.ഐ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് 6.30 ഓടെ എസ്.ഐ വിദ്യാധിരാജിന്റെ നേതൃത്വത്തിൽ പൊലീസ് സന്തോഷിന്റെ വീട്ടിലെത്തി. പൊലീസിനെ കണ്ട സന്തോഷ് വീടിന്റെ പിൻവാതിലിലൂടെ ഇറങ്ങി ഓടാൻ ശ്രമിക്കുമ്പോൾ പിടിക്കാൻ ശ്രമിച്ച അനിൽകുമാറിനെ അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രതിയെ പൊലീസ് കീഴടക്കി. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA