അമ്മയെ ശുശ്രൂഷിക്കാനെത്തിയ ഹോം നേഴ്‌സ് മകനെ കുത്തികൊന്നു

Tuesday 08 January 2019 1:19 PM IST
kochi-home-nurse-crime

കൊ​ച്ചി​:​ ​അ​മ്മ​യെ​ ​ശു​ശ്രൂ​ഷി​ച്ചി​രു​ന്ന​ ​ഹോം​ ​ന​ഴ്സ് ​മ​ക​നെ​ ​കു​ത്തി​ക്കൊ​ന്നു.​ ​എ​റ​ണാ​കു​ളം​ ​പാ​ലാ​രി​വ​ട്ട​ത്ത് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​
പ​ല്ലി​ശേ​രി​ ​റോ​ഡി​ൽ​ ​കെ​ല്ലാ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​തോ​ബി​യാ​സ് ​(34​)​​​ ​ആ​ണ് ​കു​ത്തേ​റ്റ് ​മ​രി​ച്ച​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​ഹോം​ ​ന​ഴ്സും​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​യു​മാ​യ​ ​ലോ​റ​ൻ​സി​നെ​ ​(54​)​​​ ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​യാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്തു​വ​രി​ക​യാ​ണ്.​ ​ഉ​ച്ച​യോ​ടെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തും.


കു​ത്തേ​റ്റ് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​തോ​ബി​യാ​സി​നെ​ ​കൊ​ച്ചി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ണ്ട് ​മ​ണി​യോ​ടെ​ ​മ​ര​ണം​ ​സം​ഭ​വി​ച്ചു.​ ​തോ​ബി​യാ​സി​ന്റെ​ ​അ​മ്മ​യ്ക്ക് ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ട്.​ ​ഇ​വ​രെ​ ​ശു​ശ്രൂ​ഷി​ക്കാ​നാ​ണ് ​ഹോം​ ​ന​ഴ്സാ​യ​ ​ലോ​റ​ൻ​സി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. തോ​ബി​യാ​സ് ​ല​ഹ​രി​ക്ക് ​അ​ടി​മ​യാ​ണെ​ന്നാ​ണ് ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ട്ടു​ള്ള​ ​വി​വ​രം.​ ​ല​ഹ​രി​യി​ൽ​ ​പ​ല​പ്പോ​ഴും​ ​ഇ​യാ​ൾ​ ​വീ​ട്ടു​കാ​രു​മാ​യി​ ​വാ​ക്കു​ത​ർ​ക്ക​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രു​ന്നു.​​​ ​


കൃ​ത്യം​ ​ന​ട​ന്ന​ ​ദി​വ​സ​വും​ ​ഇ​ത്ത​ര​ത്തി​ൽ​ ​വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും​ ​ഇ​ത് ​ക​ത്തി​ക്കു​ത്തി​ൽ​ ​ക​ലാ​ശി​ച്ചെ​ന്നു​മാ​ണ് ​പൊ​ലീ​സ് ​നി​ഗ​മ​നം.​ ​പാ​ലാ​രി​വ​ട്ടം​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ൻ​ക്വ​സ്റ്റ് ​പൂ​ർ​ത്തി​യാ​ക്കി.​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​ന​ൽ​കും.​ തോ​ബി​യാ​സ് ​അ​വി​വാ​ഹി​ത​നാ​ണ്.​ ​അ​മ്മ​യ്‌ക്കും​ ​സ​ഹോ​ദ​രി​ക്കും​ ​ഒ​പ്പ​മാ​ണ് ​താ​മ​സി​ക്കു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA