ദിവസവും അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപ വരെ അപ്രത്യക്ഷമാകും: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ്

Friday 07 December 2018 3:42 PM IST
online

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ്. ജാർഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓൺലൈൻ തട്ടിപ്പ്. പണം കൈമാറാനുള്ള മൊബൈൽ യു,​പി.എ ആപ്പുകളുടെ മറവിലാണ് തട്ടിപ്പ് വ്യാപകമായത്. തട്ടിപ്പ് സംഘത്തെ സൈബർ ഡോം കണ്ടെത്തുകയും ജാർഖണ്ഡ് പൊലീസിന് വിവരങ്ങൾ കൈമാറുകയും ചെയ്തു. പത്ത് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ഐജി മനോജ് ഏബ്രഹാം പറഞ്ഞു.

ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് ശേഷമാണ് അക്കൗണ്ട് ഉടമകൾ വിവരമറിയുക. തട്ടിപ്പ് വഴി ഒരു ദിവസം ഒരുലക്ഷം രൂപ വരെയാണ് പിൻവലിക്കുക. ക്രഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്താലും ഇത്തരം സംഘങ്ങൾ സജീവമായിരിക്കും. വിവധബാങ്കുകളുടേതായി നിലവിൽ 59ആപ്പുകളാണ് പണം കൈമാറാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകളുടെ സുരക്ഷാ ന്യൂനതകൾ മുതലെടുത്താണ് തട്ടിപ്പുകൾ നടത്തുന്നത്. എല്ലാ അക്കൗണ്ടുകളും മൊബൈൽ നമ്പരുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇത്തരം നമ്പരുകൾ കേന്ദ്രീകരിച്ചായിരിക്കും തട്ടിപ്പ് തുടങ്ങുക. ആദ്യം ഈ നമ്പരുകളിലേക്ക് മെസേജ് അയക്കുകയും പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ വിളിക്കുകയും ചെയ്യും. ഇത്തരത്തിലെത്തുന്ന കോളുകൾ ഫോണിലെത്തിയ ഒ.ടി.പി ആവശ്യപ്പെടും. ഈ നമ്പർ ലഭിക്കുന്നതോടെയാണ് ഇവർ പണം തട്ടുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കും.

ലഭിച്ച ഒ.ടി.പി നമ്പർ ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങൾ അവരുടെ മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയും അത് വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുകയും ചെയ്യും. ഇതുവെര 15ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിയെ തുടർന്ന് ക്രഡിറ്റ് കാർഡും അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടും പണം നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. തുടർന്നാണ് ആപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ആപ്പുകളിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സൈബർഡോം ആർ.ബി.ഐയ്ക്കും കേന്ദ്രസർക്കാരിനും പരാതികൾ നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA