16കാരിയുടെ വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞു, പീഡിപ്പിക്കാൻ ശ്രമം നടത്തി, കോട്ടയത്ത് ആട്ടോറിക്ഷ ഡ്രൈവർ കുടങ്ങിയത് ഇങ്ങനെ

Wednesday 09 January 2019 1:22 PM IST

sexual-abuse

തീക്കോയി: ഓട്ടോറിക്ഷയിൽ യാത്രചെയ്ത പരിചയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തേടി വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവർ അകത്തായി. തീക്കോയി മംഗളഗിരി സ്വദേശി സോനു അപ്പുക്കുട്ടൻ (27) ആണ് അറസ്റ്റിലായത്. വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞ ഓട്ടോഡ്രൈവർ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു.

പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്ന് പിതാവ് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയതോടെയാണ് യുവാവ് പിടിയിലായത്. സോനുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA