തിരുവനന്തപുരം: ഒക്ടോബർ മാസാദ്യത്തെ ചെലവുകൾക്കായി സംസ്ഥാനം 1000കോടിരൂപ കൂടി വായ്പയെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ മൊത്തം വായ്പാ ബാദ്ധ്യത 10436കോടിയായി. കഴിഞ്ഞയാഴ്ച 1436 കോടി രൂപ വായ്പയെടുത്തിരുന്നു.
ഡിസംബർ വരെ 17936 കോടിരൂപ മാത്രം വായ്പയെടുക്കാനാണ് അനുമതിയുള്ളത്.
ഡിസംബർ വരെ ലീവ് സറണ്ടറില്ല
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ നിയന്ത്രണം ഡിസംബർ 31 വരെ നീട്ടി ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കി.ഇൗ സാമ്പത്തികവർഷത്തിന്റെ തുടക്കം മുതൽ ലീവ് സറണ്ടർ നൽകുന്നത് മൂന്നുമാസം വീതം നീട്ടിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിമൂലമാണിത്. കഴിഞ്ഞ വർഷവും ലീവ് സറണ്ടർ അനുവദിച്ചിരുന്നില്ല. അതിനുമുമ്പത്തെ വർഷവും നൽകിയില്ല. പിന്നീടത് പി.എഫിലേക്ക് മാറ്റി. ഒരു വർഷം ലീവ് സറണ്ടർ നൽകാൻ 2500കോടിരൂപ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |