കോളേജുകളിൽ 141 പുതിയ തസ്‌തിക, 30 എണ്ണം ഇംഗ്ലീഷിന്

Saturday 12 January 2019 12:00 AM IST
lecturer
teacher

തിരുവനന്തപുരം: സംസ്ഥാനത്തെ 39 സർക്കാർ കോളേജുകളിൽ 141പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിച്ചതിൽ കൂടുതൽ തസ്തികകൾ ഇംഗ്ലീഷിനാണ്. 30 തസ്‌തിക ഇംഗ്ലീഷിന് അനുവദിച്ചപ്പോൾ 15 വീതം തസ്തികകൾ കോമേഴ്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങൾക്കുണ്ട്. ഫിസിക്‌സ്–13, മലയാളം 8, കമ്പ്യൂട്ടർ സയൻസ്–8, കെമിസ്ട്രി– 8, ജ്യോഗ്രഫി–4 തമിഴ്– 4 എന്നിങ്ങനെയാണ് പുതിയ തസ്തികൾ. മ​റ്റു വിഷയങ്ങൾക്ക് ഒന്നുമുതൽ മൂന്നുവരെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്.

പുതിയ തസ്തിക അനുവദിച്ച കോളേജ്, തസ്തിക (എണ്ണം ബ്രാക്ക​റ്റിൽ): അട്ടപ്പാടി ഗവ. കോളേജ്– മലയാളം(2), കൊണ്ടോട്ടി ഗവ. കോളേജ്– ഉറുദു(1), പത്തിരിപ്പാല ഗവ. കോളേജ്– ഇംഗ്ലീഷ്(3), മലയാളം(2), തവനൂർ ഗവ. കോളേജ്–ഇംഗ്ലീഷ്(1), സോഷ്യോളജി (1), കോമേഴ്‌സ്–(1), ഉദുമ ഗവ. കോളേജ് –ഇംഗ്ലീഷ് (1), ഹിസ്റ്ററി (1), കൊമേഴ്‌സ് (1), പയ്യന്നൂർ പെരിങ്ങോം ഗവ. കോളേജ് –ഇംഗ്ലീഷ് (1), മാത്തമാ​റ്റിക്‌സ് (2), കോമേഴ്‌സ് (2).

തലശേരി ചൊക്ലി ഗവ. കോളേജ് കമ്പ്യൂട്ടർ സയൻസ് (1), കോഴിക്കോട് കുന്ദമംഗലം ഗവ. കോളേജ് –ഇക്കണോമിക്‌സ് (1), ഇംഗ്ലീഷ് (1), കോമേഴ്‌സ് (1), നാദാപുരം ഗവ. കോളേജ് – ഇക്കണോമിക് (2), ഇംഗ്ലീഷ് (1), ഫിസിക്‌സ് (2), സൈക്കോളജി (2), കോമേഴ്‌സ് (1), ഒല്ലൂർ ഗവ. കോളേജ് –ഇംഗ്ലീഷ് (1), ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (1), ഇലന്തൂർ ഗവ. കോളേജ്– കൊമേഴ്‌സ് (1), മലയിൻകീഴ് ഗവ. കോളേജ് –ഇംഗ്ലീഷ് (2), മാത്തമാ​റ്റിക്‌സ് (2), കോമേഴ്‌സ് (1), നെയ്യാ​റ്റിൻകര കുളത്തൂർ ഗവ. കോളേജ്– ജ്യോഗ്റഫി (1), മലപ്പുറം ഗവ. കോളേജ് – ഇംഗ്ലീഷ് (1), ഇസ്ലാമിക് ഹിസ്റ്ററി (1), ബോട്ടണി (2), കെമിസ്ട്രി (2).

പുല്ലൂ​റ്റ് കെ.കെ.ടി.എം ഗവ. കോളേജ് – ഫിസിക്‌സ് (1), തൃശൂർ ഗവ. കോളേജ് – സ്റ്റാ​റ്റിസ്റ്റിക്‌സ് (1), കമ്പ്യൂട്ടർ സയൻസ് (3), പാലക്കാട് ഗവ. വിക്ടോറിയ കോളേജ് – ഇംഗ്ലീഷ് (2),കമ്പ്യൂട്ടർ സയൻസ് (1), പെരിന്തൽമണ്ണ ഗവ. കോളേജ് – ഇംഗ്ലീഷ് (1), മാത്തമാ​റ്റിക്‌സ് (2), കൊമേഴ്‌സ് (3), കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്– ഇംഗ്ലീഷ് (2), പേരാമ്പ്ര ഗവ. കോളേജ്– ഫിസിക്‌സ് (1), കൊയിലാണ്ടി ഗവ. കോളേജ് – ഫിസിക്‌സ് – (1), മഞ്ചേശ്വരം ഗവ. കോളേജ്– സ്റ്റാ​റ്റിസ്റ്റിക്‌സ് (2), കാസർകോട് ഗവ. കോളേജ് – കമ്പ്യൂട്ടർ സയൻസ് (1), മലയാളം (1), അറബിക് (2).

തിരുവനന്തപുരം യൂണിവേഴ്‌സി​റ്റി കോളേജ്– അറബിക് (1), നെടുമങ്ങാട് ഗവ. കോളേജ്– ഇംഗ്ലീഷ് (1), ഫിസിക്‌സ് (2), മലയാളം (1), കാര്യവട്ടം ഗവ. കോളേജ് –ഫിസിക്‌സ് (3), ജ്യോഗ്രഫി (3), ആ​റ്റിങ്ങൽ ഗവ. കോളേജ്– കെമിസ്ട്രി–(2), ചവറ ഗവ. കോളേജ് –ഇംഗ്ലീഷ് (4), കെമിസ്ട്രി (2), കട്ടപ്പന ഗവ. കോളേജ്– കെമിസ്ട്രി (2), ഇക്കണോമിക്‌സ് (3), മൂന്നാർ ഗവ. കോളേജ് –കോമേഴ്‌സ് (3), തമിഴ് (4), മണിമലക്കുന്ന്– മലയാളം (2), തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജ് – വേദാന്തം (4), ജ്യോതിഷം (3).

എറണാകുളം മഹാരാജാസ്– മ്യൂസിക് (2), ഇക്കണോമിക്‌സ് (2), പട്ടാമ്പി ഗവ. കോളേജ് –ഫിസിക്‌സ് (3), അറബിക് (2), കൊഴിഞ്ഞമ്പാറ ഗവ. കോളേജ്– ഇംഗ്ലീഷ് (1), മൈക്രോബയോളജി (1), കൽപ്പ​റ്റ ഗവ. കോളേജ്– ഇംഗ്ലീഷ് (1), ഇക്കണോമികസ് (3), കമ്പ്യൂട്ടർ സയൻസ് (2), മാനന്തവാടി– ഇംഗ്ലീഷ് (3), ഇക്കണോമിക്‌സ് (3), തലശേരി ഗവ. ബ്രണ്ണൻ കോളേജ് –സുവോളജി (2), മലപ്പുറം ഗവ. കോളേജ്– ഇസ്ലാമിക് ഹിസ്റ്ററി (1).എന്നിങ്ങനെയാണ് പുതിയ തസ്തികകൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA