കരുനാഗപ്പള്ളി: കോഴിക്കോട് കായലിൽ ചൂണ്ടയിടാൻ വള്ളത്തിൽ പോയ സുഹൃത്തുക്കളിൽ ഒരാളെ വള്ളം മറിഞ്ഞ് കാണാതായി. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് മംഗലത്ത് സുരേന്ദ്രൻ - ഉഷ ദമ്പതികളുടെ മകൻ സുബിനെയാണ് (23) കാണാതായത്.
മരുതൂർകുളങ്ങര തെക്ക് മണ്ണേൽ ഹരികൃഷ്ണൻ (23), പീടികചിറയിൽ ശിവശങ്കർ (22) എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. യുവാക്കൾ ചെറുവള്ളത്തിൽ ചൂണ്ടയിടാൻ പോകുന്നതിനിടെ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു.
സുബിനെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. പിന്നീട് ഫയർഫോഴ്സും പൊലീസും സ്പെഷ്യൽ സ്കൂബാ ടീമും ഇന്നലെ ഉച്ചവരെ തെരച്ചിൽ നടത്തി. തെരച്ചിൽ ഇന്നും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |