SignIn
Kerala Kaumudi Online
Friday, 19 April 2024 6.29 PM IST

ആർ.എൽ. ഭാട്ടിയയുടെ നിര്യാണത്തിൽ ഗവർണർ അനുശോചിച്ചു

arif

തിരുവനന്തപുരം: കേരള മുൻ ഗവർണർ ആർ.എൽ. ഭാട്ടിയയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനുശോചിച്ചു. ഭാട്ടിയയുടെ ദേഹവിയോഗം അതീവ ദുഃഖകരമാണ്. സൗമ്യമായ പെരുമാറ്റവും ഭരണപാടവവും കൊണ്ട് അദ്ദേഹം പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാതൃകയായി. ഗവർണർ, വിദേശകാര്യ സഹമന്ത്രി, മികച്ച പാർലമെന്റേറിയൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനം എക്കാലവും സ്മരിക്കപ്പെടുമെന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി

പിണറായി വിജയൻ

ആർ.എൽ. ഭാട്ടിയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്ന അദ്ദേഹം മികച്ച പാർലമെന്റേറിയനുമായിരുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

രമേശ് ചെന്നിത്തല

ആർ.എൽ. ഭാട്ടിയയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. പാർലമെന്റിൽ വർഷങ്ങളോളം അദ്ദേഹത്തോടൊപ്പം അംഗമായിരുന്നു. പഞ്ചാബിന്റെ പ്രതിസന്ധി കാലഘട്ടത്തിൽ മുന്നിൽ നിന്നു പോരാടിയ അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും ചെയ്ത സേവനങ്ങൾ എക്കാലവും വിലമതിക്കപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF MOHMMED KHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.