തിരുവനന്തപുരം : അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ ജീവചരിത്രം രാജ്യത്താകെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വെള്ളയമ്പലത്തെ മഹാത്മാ അയ്യങ്കാളി സ്ക്വയറിൽ കേരള പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അയ്യങ്കാളി എന്തിനു വേണ്ടി നിലകൊണ്ടോ അതിനെ സ്വജീവിതത്തിൽ എതിർക്കുന്നവർ ഇന്ന് അദ്ദേഹത്തെ കൊണ്ടാടുന്നു. ജാതി മത വേർതിരിവുകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അയ്യങ്കാളി ഉയർത്തിപ്പിടിച്ച ആശയങ്ങൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇനിയും നടപ്പായിട്ടില്ല. ജാതിമത വേർതിരിവുകൾ സമൂഹത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, ആന്റണി രാജു,കെ. സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |