തിരുവനന്തപുരം: കിറ്റെക്സ് കേരളത്തിലെ പുതിയ പ്രോജക്ടിൽ നിന്ന് മാറിപ്പോയതിന് പിന്നിൽ പ്രത്യക്ഷത്തിൽ രാഷ്ട്രീയകാരണമുള്ളത് പോലെ തോന്നിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലുള്ള എ. വിജയരാഘവൻ. വിഷയം വ്യവസായമന്ത്രി വ്യക്തമാക്കിയതാണ്. വ്യവസായങ്ങളോടുള്ള സമീപനം മുഖ്യമന്ത്രി നേരത്തേ പറഞ്ഞു. വ്യവസായ സൗഹൃദാന്തരീക്ഷം ഇപ്പോൾ കേരളത്തിലുണ്ട്. അപ്പോഴാണ് കിറ്റെക്സ് ഉടമെ പെട്ടെന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നത്. അപ്പോൾ തന്നെ വിമാനം വരുന്നു, അദ്ദേഹം പോകുന്നു. തുടർപ്രഖ്യാപനങ്ങൾ ഉണ്ടാകുന്നു. യാദൃശ്ചികമായി സംഭവിച്ചത് പോലെയല്ല. വേറെ ഒരുറപ്പ് കിട്ടാതെ ഈ പ്രവർത്തനം ഉണ്ടാകാനിടയില്ല. അതുകൊണ്ടാണ് കുറച്ച് രാഷ്ട്രീയം അതിലുണ്ടാകുമെന്ന് പറഞ്ഞത്. പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |