റാന്നി: തെരുവുനായയുടെ കടിയേറ്റ് മരിച്ച റാന്നി പെരുനാട് സ്വദേശി അഭിരാമിയുടെ ബന്ധു കുഴഞ്ഞുവീണ് മരിച്ചു. അഭിരാമിയുടെ പിതാവ് ചേത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ അമ്മാവൻ കൂനംകര മണ്ഡപത്തിൽ വീട്ടിൽ സോമനാണ് (70) മരിച്ചത്. അഭിരാമി ചികിത്സയിലായിരുന്നപ്പോൾ വിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നത് സോമനാണ്. ഏറെനാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് അഭിരാമിയുടെ മരണ വിവരം അറിഞ്ഞ ശേഷം സാമ്പത്തിക ആവശ്യത്തിനായി ബാങ്കിലെത്തിയ സോമൻ അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരിച്ചു.സംസ്കാരം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |