ചക്കരക്കൽ (കണ്ണൂർ): പഴയ വീടിന് മുകളിൽ സ്ഥാപിച്ച ബീമും സൺഷേഡും തകർന്നുവീണ് വീട്ടുടമയും തൊഴിലാളിയും മരിച്ചു.ചക്കരക്കല്ലിന് സമീപം പള്ളിപ്പൊയിലിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടം.
ചാത്തോത്തുകുളത്തെ മാരാങ്കലത്ത് ഹൗസിൽ മുണ്ടാണി കൃഷ്ണൻ (59), നിർമ്മാണ തൊഴിലാളി കൊറ്റാളി അംബേദ്കർ കോളനിയിലെ അരിങ്ങാലയൻ ഹൗസിൽ പി.ജി.ലാലൻ (43) എന്നിവരാണ് മരിച്ചത്. .
കുടുംബം താമസിച്ചുവന്നിരുന്ന വീടിന്റെ മുകളിൽ ഒരു നില കൂടി നിർമ്മിക്കാൻ നിർമ്മിച്ച ബീം തകർന്നുവീഴുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ബീം എടുത്തുമാറ്റിയത്. ചക്കരൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
വസന്തയാണ് കൃഷ്ണന്റെ ഭാര്യ. മക്കൾ: വിജേഷ്, വിനീഷ്, വിനിഷ. മരുമകൻ: മഞ്ജുനാഥ്.
കൊറ്റാളി അംബേദ്കർ കോളനിയിലെ അരിങ്ങാലയൻ ഹൗസിൽ പരേതനായ അലക്സാണ്ടറിന്റെയും ശാന്തയുടെയും മകനാണ് ലാലൻ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |