പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് കണ്ണനൂർ പാങ്ങോട് വീട്ടിൽ ചെല്ലമ്മ (80) മരിച്ചു. ഇന്നലെ രാവിലെ 9.45ന് കണ്ണനൂർ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. തോലനൂരിൽ നിന്ന് പാലക്കാട്ടേക്കുവരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ഇടിച്ചത്. സിഗ്നലിൽ നിറുത്തിയിട്ട ബസ് ചെല്ലമ്മ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്തതാണ് അപകടകാരണം. ചെല്ലമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുതന്നെ മരിച്ച ചെല്ലമ്മയെ സൗത്ത് പൊലീസ് എത്തിയാണ് ജില്ല ആശുപത്രിയിലേക്കു മാറ്റിയത്. ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. പരേതനായ പഴനിമലയുടെ ഭാര്യയാണ്. മക്കൾ: കൃഷ്ണൻ, സരസ്വതി. മരുമക്കൾ: പ്രഭാവതി, രാമൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |