മുക്കം: സ്കൂളിൽ നിന്ന് പാഠപുസ്തകങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവേ ബൈക്ക് ടിപ്പർ ലോറിക്കടിയിൽ പെട്ട് വിദ്യാർത്ഥിനിയും ബന്ധുവായ യുവാവും മരിച്ചു. അഗസ്ത്യൻമുഴി തടപ്പറമ്പിൽ കൃഷ്ണൻകുട്ടി - പ്രസീന ദമ്പതികളുടെ മകൻ അനന്തു കൃഷ്ണ (21), അമ്മാവൻ പ്രമോദിന്റെ മകൾ സ്നേഹ (14) എന്നിവർക്കാണ് ദാരുണാന്ത്യം.
വെസ്റ്റ് മാമ്പറ്റ - മുക്കം ബൈപാസിൽ കുറ്റിപ്പാല അയ്യപ്പൻകാവിന് സമീപം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു സംഭവം. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇടിച്ച് തെറിച്ചു വീണ് അടിയിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ലോറിയുടെ പിൻചക്രം ദേഹത്ത് കയറി ഇരുവരും തത്ക്ഷണം മരിച്ചു. അനന്തുവിന്റെ സഹോദരി: ആരതി കൃഷ്ണ. സ്നേഹയുടെ അമ്മ: ശ്രീകല.സഹോദരി: മേഘ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |