ലോ​റി​യും​ ​ബൈ​ക്കും​ ​കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് ​പേ​ർ​ക്ക് ​ദാ​രു​ണാ​ന്ത്യം

Tuesday 12 February 2019 2:16 AM IST
accident

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​ ​പെ​രു​ന്താ​ന്നി​ ​എ​ൻ.​എ​സ്.​എ​സ് ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ബൈ​ക്ക് ​യാ​ത്ര​ക്കാ​രാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​ഈ​ഞ്ച​യ്ക്ക​ലി​ൽ​ ​നി​ന്നും​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലേ​ക്ക് ​വ​ന്ന​ ​ബൈ​ക്ക് ​കാ​റി​നെ​ ​മ​റി​ക​ട​ക്ക​വേ​ ​എ​തി​രെ​ ​വ​ന്ന​ ​ലോ​റി​യു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു​ ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​

ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ൽ​ ​ബൈ​ക്ക​‌് ​ലോ​റി​ക്ക് ​അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​യു​ണ്ടാ​യ​ ​അ​ഗ്നി​ബാ​ധ​യി​ൽ​ ​ബൈ​ക്കും​ ​ലോ​റി​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​ഒ​രാ​ൾ​ ​സം​ഭ​വ​സ്ഥ​ല​ത്തും​ ​മ​റ്റേ​യാ​ൾ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലു​മാ​ണ് ​മ​രി​ച്ച​ത്.​ ​ഒ​രാ​ൾ​ ​ക​ല്ല​റ​ ​അ​ഭി​വി​ലാ​സ​ത്തി​ൽ​ ​ശ​ശി​ധ​ര​ന്റെ​ ​മ​ക​ൻ​ ​അ​ഭി​ലാ​ൽ​ ​(23​)​ ​ആ​ണെ​ന്ന​‌് ​തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട​‌്.​ ​
ചി​ത​റി​യ​ ​നി​ല​യി​ലു​ള്ള​ ​ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ​ ​വി​വ​രം​ ​ല​ഭ്യ​മാ​യി​ട്ടി​ല്ല.​ ​പ​രി​സ​ര​വാ​സി​ക​ൾ​ ​വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന​‌്​സ്ഥ​ല​ത്തെ​ത്തി​യ​ ​ചെ​ങ്ക​ൽ​ച്ചൂ​ള​ ​ഫ​യ​ർ​ഫോ​ഴ​‌്സും​ ​പൊ​ലീ​സു​മാ​ണ് ​തീ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി​യ​ത്.​ ​ബൈ​ക്ക​‌് ​പൂ​ർ​ണ​മാ​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​ഇ​ഷ്ടി​ക​ ​ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന​ ​ലോ​റി​യു​ടെ​ ​മു​ൻ​ ​ഭാ​ഗ​വും​ ​ക​ത്തി​ ​ന​ശി​ച്ചി​ട്ടു​ണ്ട്.​ ​അ​പ​ക​ട​ത്തി​ന് ​ശേ​ഷം​ ​ലോ​റി​ ​ജീ​വ​ന​ക്കാ​ർ​ ​ഇ​റ​ങ്ങി​യോ​ടി.​ ​ബൈ​ക്ക് ​അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നും​ ​മ​രി​ച്ച​ ​ഇ​രു​വ​രും​ ​ധ​രി​ച്ച​ ​യൂ​ണി​ഫോ​മി​ൽ​ ​നി​ന്നും​ ​ഇ​വ​ർ​ ​പാ​റ്റൂ​ർ​ ​ആ​ർ​ടെ​ക​‌് ​മാ​ളി​ലെ​ ​ജീ​വ​ന​ക്കാ​രാ​ണെ​ന്ന​‌് ​സം​ശ​യി​ക്കു​ന്ന​താ​യും​ ​ദൃ​ക്‌​സാ​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞു.​

​പൂ​ന്തു​റ​ ​സി.​ഐ​ ​എ​സ​‌്.​എ​ൽ.​ ​സ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​ഞ്ചി​യൂ​ർ​ ​സ​‌്റ്റേ​ഷ​നി​ലെ​യും​ ​സ​മീ​പ​ ​സ‌്റ്റേ​ഷ​നു​ക​ളി​ലെ​യും​ ​പൊ​ലീ​സും​ ​സ്ഥ​ല​ത്തെ​ത്തി​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​യു​വാ​ക്ക​ളു​ടെ​ ​മൃ​ത​ദേ​ഹം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ​‌് ​ ആശുപത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA