തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവ് സി. അച്യുതമേനോന്റെ ചരമദിനം ആചരിച്ചു. എം.എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുഷ്പാർച്ചന നടത്തി.
അച്യുതമേനോന്റെ ലളിതപൂർണമായ ജീവിതം പിന്തുടരുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തിൽ എടുക്കേണ്ടതെന്ന് കാനം പറഞ്ഞു. അച്യുതമേനോന്റെ പ്രതിമ സ്ഥാപിക്കാൻ മ്യൂസിയത്തിന് സമീപം സ്ഥലം അനുവദിച്ചു കിട്ടിയിട്ടുണ്ട്. അധികം വൈകാതെ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |