SignIn
Kerala Kaumudi Online
Thursday, 18 April 2024 12.40 PM IST

വിഴിഞ്ഞം: പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പിന്റെ ഹർജി

p

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണക്കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്ട്സും ഹൈക്കോടതിയിൽ ഹർജി നൽകി.സമരക്കാരിൽ നിന്ന് ഇരു കമ്പനികൾക്കും ജീവനക്കാർക്കും സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.പൊലീസിന് സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ സി.ആർ.പി.എഫിന്റെ സംരക്ഷണം ഒരുക്കാൻ കേന്ദ്ര സർക്കാരിനോടു നിർദ്ദേശിക്കണമെന്നും ഹർജിയിലുണ്ട്.പദ്ധതിക്കുവേണ്ടി കേന്ദ്രഫണ്ടും ചെലവഴിച്ചിട്ടുള്ളതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും ഹർജിക്കാർ വ്യക്തമാക്കി.ഹർജികൾ ഇന്ന് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.