SignIn
Kerala Kaumudi Online
Friday, 19 April 2024 3.27 PM IST

അഗസ്ത്യാർകൂടം ട്രക്കിംഗ് ബുക്കിംഗ് ഇന്ന് മുതൽ

aga

തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രക്കിംഗ് 18 മുതൽ ഫെബ്രുവരി 26 വരെ നടത്താൻ തീരുമാനമായി. ഓൺലൈൻ രജിസ്‌ട്രേഷൻ പ്രകാരം ഒരു ദിവസം പരമാവധി 75 പേർക്ക് പ്രവേശനം അനുവദിക്കും. കാൻസലേഷൻ ഉൾപ്പെടെ കണക്കാക്കി ഒാഫ് ലൈനായി 25 പേർക്കുകൂടി പ്രവേശനം നൽകും. ഒരാൾക്ക് 1,580 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ന് മുതൽ ബുക്കിംഗ് ആരംഭിക്കും.
പരമാവധി 5 പേരെ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്തൂ. ട്രക്കിംഗിന് അനുമതി ലഭിക്കാനായി അപേക്ഷകന് ലൈഫ് ഇൻഷ്വറൻസ്/ ആക്സിഡന്റ് ഇൻഷ്വറൻസ് തുടങ്ങിയവയിൽ ഏതിലെങ്കിലും പരിരക്ഷ ഉണ്ടാകണം. ഇതിന്റെ വിശദാംശങ്ങൾ അപേക്ഷയോടൊപ്പം നൽകണം. ട്രക്കിംഗ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ടുഡോസ് കൊവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. ബേസ് ക്യാമ്പിലടക്കമുള്ള താമസ സ്ഥലത്തും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGASTIARKOODAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.