SignIn
Kerala Kaumudi Online
Friday, 29 March 2024 5.55 PM IST

കർഷക വരുമാനം കൂട്ടാൻ മൂല്യവർദ്ധിത കൃഷിമിഷൻ

agri

തിരുവനന്തപുരം: കർഷകരുടെ വരുമാനം കൂട്ടാൻ മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉദ്പാദന ക്ഷമത വർദ്ധിപ്പിക്കുക, കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

മുഖ്യമന്ത്രി ചെയർമാനും കൃഷിമന്ത്രി, വ്യവസായ മന്ത്രി എന്നിവർ വൈസ് ചെയർമാൻമാരുമായി തദ്ദേശ സ്വയംഭരണം, സഹകരണം, ധനകാര്യം, ജലവിഭവം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വൈദ്യുതി, ഭക്ഷ്യം എന്നീ വകുപ്പുമന്ത്രിമാർ അംഗങ്ങളായും ഗവേണിംഗ് ബോഡി രൂപീകരിക്കും.

കാർഷിക വ്യവസായവും സാങ്കേതികവിദ്യയും, അറിവ് പങ്കിടലും ശേഷി വർദ്ധിപ്പിക്കലും, വിപണനം, ധനകാര്യം പോലുള്ള വിഷയങ്ങളിൽ മൂല്യ വർദ്ധിത കൃഷി മിഷന്റെ മുമ്പാകെ സബ് ആക്ഷൻ പ്ലാനുകൾ സമർപ്പിക്കുന്നതിന് സബ് വർക്കിംഗ് ഗ്രൂപ്പുകൾ / റിസോഴ്സ് സപ്പോർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കും.

സംസ്ഥാനതലത്തിൽ മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു കോ-ഓർഡിനേറ്ററെ നിയമിക്കും. കൃഷിവകുപ്പിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കും. കൃഷിവകുപ്പിന്റെ അംഗീകാരത്തോടെ സബ് വർക്കിംഗ് ഗ്രൂപ്പ് റിസോഴ്സ് പേഴ്സൺമാരെ നിയമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.