SignIn
Kerala Kaumudi Online
Friday, 19 April 2024 5.01 PM IST

മ്യൂസിയം നവീകരണത്തിന് കേന്ദ്ര സഹായം തേടി

തിരുവനന്തപുരം: കേരള പുരാരേഖ, പുരാവസ്തു മ്യൂസിയം എന്നിവ ആധുനികവത്കരിക്കുന്നതിനുള്ള പദ്ധതികൾക്ക് കേന്ദ്രസഹായം തേടി മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷൻ റെഡ്ഡിയെ സന്ദർശിച്ചു. കാര്യവട്ടത്ത് ആരംഭിക്കുന്ന ഇന്റർനാഷണൽ ഹെറിറ്റേജ് സെന്ററിന്റെ രണ്ടാം ഘട്ട പ്രവർത്തനം, കേരളത്തെ ലോക സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന വിധം തൃശൂരിൽ ആരംഭിക്കാനിരിക്കുന്ന 'കേരള മ്യൂസിയ"വുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകളും നടത്തി. നാലായിരത്തോളം വർഷം പഴക്കമുള്ള ലക്ഷക്കണക്കിന് താളിയോല ശേഖരമുള്ള ഇന്ത്യയിലെ ഏക പുരാരേഖാ വകുപ്പാണ് കേരളത്തിന്റേത്. പദ്ധതികൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AHMED DEVARKOIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.