SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.45 PM IST

ജലനിരപ്പ് ഉയർത്താൻ എ.ഐ.എ.ഡി.എം.കെ സമരം

mullapperiyar-

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർശെൽവത്തിന്റെ നേതൃത്വത്തിൽ കമ്പത്ത് എ.ഐ.എ.ഡി.എം.കെയുടെ പ്രതിഷേധസമരം. ഡാമിലെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുമ്പ് ഷട്ടർ ഉയർത്തി വെള്ളമൊഴുക്കിയത് ഡി.എം.കെ സർക്കാരിന്റെ വീഴ്ചയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പന്നീർ ശെൽവം പറഞ്ഞു. തേനി ലോക്‌സഭാംഗം ഒ.പി. രവീന്ദ്രനാഥ് കുമാർ, എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ, മുൻ എം.പിമാർ, മുൻ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു. മുല്ലപ്പെരിയാറിൽ നിന്ന് ജലമൊഴുക്കിയതിനെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ അതിർത്തിയിൽ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIDMK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.