തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ കോഴിക്കോട് കിനാലൂരിലുള്ള വ്യവസായവകുപ്പിന്റെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാൻ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലാണ് കെ. മുരളീധരൻ എം.പി കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിനാണ് കേരളത്തിൽ തത്വത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചത്. തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളേജ്, കളമശേരി എച്ച്.എം.ടി എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 150 ഏക്കറിനു പുറമെ 100 ഏക്കർ കൂടി ഏറ്റെടുത്ത് നൽകാമെന്നാണ് കേരളത്തിന്റെ ശുപാർശ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |