SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.35 PM IST

ഓൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ: ജോസ് ടി. എബ്രഹാം പ്രസിഡന്റ്, റാണാമിത്ര ജനറൽ സെക്രട്ടറി

jose

തിരുവനന്തപുരം: ബംഗളുരുവിൽ നടന്ന ഓൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷന്റെ പതിനൊന്നാമത് ദ്വിദിന ത്രിവാർഷിക സമ്മേളനത്തിൽ ദേശീയ പ്രസിഡന്റായി ജോസ് ടി. എബ്രഹാമിനെയും ജനറൽ സെക്രട്ടറിയായി റാണാ മിത്രയെയും തിരഞ്ഞെടുത്തു. വി.രാജേഷാണ് ട്രഷറർ.കേരളത്തിൽ നിന്നും കെ.പി.ബാബുരാജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അവിടങ്ങളിലെ സാമ്പത്തിക മേഖലയെയും നബാർഡ് പ്രത്യേകമായും നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് സമ്മേളനം ചർച്ച ചെയ്തു. ഭരണകൂടം പിന്തുടരുന്ന നവലിബറൽ നയവ്യവസ്ഥയ്‌ക്കെതിരായി തൊഴിലാളിവർഗ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് രാജ്യത്തെ മുഖ്യധാരാ ട്രേഡ് യൂണിയനിലും ജനാധിപത്യ പ്രസ്ഥാനത്തിലും പങ്കുചേരാനും സമ്മേളനം തീരുമാനിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരി, "ഇൻഷ്വറൻസ് വർക്കർ" എഡിറ്റർ അമാനുല്ല ഖാൻ, എ.ഐ.എൻ.ബി.എ ജനറൽ സെക്രട്ടറി റാണ മിത്ര എന്നിവർ പ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AINBA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.