ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് 31 മുതൽ വീണ്ടും കമ്പനികൾക്ക് തീരുമാനിക്കാം. കൊവിഡിനെ തുടർന്ന് ഓരോ റൂട്ടിലും വിമാനക്കൂലിക്ക് നിശ്ചയിച്ചിരുന്ന കുറഞ്ഞ - കൂടിയ നിരക്കുകൾ കേന്ദ്രസർക്കാർ പിൻവലിച്ചതിനെ തുടർന്നാണിത്. വിമാന ഇന്ധനത്തിന്റെ വിലക്കയറ്റം സൂക്ഷ്മമായി വിശകലനം ചെയ്തശേഷമാണ് തീരുമാനമെടുത്തതെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |