SignIn
Kerala Kaumudi Online
Saturday, 20 April 2024 12.57 AM IST

വലിയ കാറുകളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കും

air

ന്യൂഡൽഹി: എട്ട് യാത്രക്കാരെ വരെ കയറ്റാൻ ശേഷിയുള്ള കാറുകളിൽ സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ കർശനമാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകി. നിലവിൽ ഡ്രൈവർക്കും മുന്നിലിരിക്കുന്ന യാത്രക്കാരനുമാണ് എയർബാഗുള്ളത്. വാഹനം അപകടത്തിൽപെടുമ്പോൾ മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള ഇടിയുടെ ആഘാതം ചെറുക്കാൻ കൂടുതൽ എയർബാഗുകൾ യാത്രക്കാരെ സഹായിക്കും.

അരയ്ക്കു താഴെയുള്ള ശരീരഭാഗങ്ങളെ സംരക്ഷിക്കാൻ സീറ്റിലും ഡോറുകളിലും ഘടിപ്പിക്കുന്ന രണ്ട് സൈഡ് ടോർസോ എയർബാഗുകളും തലയ്‌ക്ക് ക്ഷതമേൽക്കുന്നത് തടയാനുള്ള രണ്ട് കർട്ടൻ/ട്യൂബ് എയർബാഗുകളുമാണ് കൂടുതലായി ഘടിപ്പിക്കേണ്ടത്. വിലകൂടിയതും കുറഞ്ഞതുമായ എല്ലാമോഡൽ കാറുകളിലും ഇവ നിർബന്ധമാക്കും. നാല് എയർബാഗുകൾ കൂടി ഘടിപ്പിക്കുമ്പോൾ കാർ വിലയിൽ 30,000 രൂപാ വരെ കൂടാനിടയുണ്ട്. 2019 ജൂലായ് മുതൽ ഡ്രൈവർമാർക്കും 2021 ജനുവരി മുതൽ മുന്നിലിരിക്കുന്ന യാത്രക്കാരനും എയർബാഗ് നിർബന്ധമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIRBAG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.