SignIn
Kerala Kaumudi Online
Friday, 19 April 2024 6.28 PM IST

ലൂർദ്ദിയൻ പുരസ്കാരം ശ്രീകുമാർ ആലപ്രയ്ക്ക്

ss
ശ്രീകുമാർ ആലപ്ര

കോട്ടയം: ലൂർദ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ലൂർദിയൻ ബാസ്‌കറ്റ് ബാൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ പ്രസിദ്ധികരിച്ച മികച്ച രണ്ടാമത്തെ സ്‌പോർട്‌സ് വാർത്താ ചിത്രത്തിനുള്ള പുരസ്കാരത്തിന് കേരളകൗമുദി കോട്ടയം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫ‌ർ ശ്രീകുമാർ ആലപ്ര അർഹനായി. ആഗസ്റ്റ് രണ്ടിന് ' ചാടി തട' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധികരിച്ച ചിത്രത്തിനാണ് 7501 രൂപയും ഫലകവുമടങ്ങുന്ന അവാർഡ്. മണിമല ആലപ്ര ശ്രീരംഗം വീട്ടിൽ പരേതനായ കെ.കെ.ദാമോദരൻ നായരുടെയും ടി.കെ. ദേവകിയമ്മയുടെയും മകനാണ്. ഭാര്യ : രശ്മി ശ്രീകുമാർ. മക്കൾ : എസ്.ദേവനന്ദൻ, എസ്. ദേവദത്തൻ. മംഗളം ദിനപ്പത്രത്തിലെ ജി.വിപിൻ കുമാർ ഒന്നാം സ്ഥാനവും മാദ്ധ്യമത്തിലെ ദിലീപ് പുരക്കൽ, ദീപികയിലെ ജോൺ മാത്യു എന്നിവർ മൂന്നാം സ്ഥാനവും നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALAPRA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.