തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേയ്ക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഹോം പേജിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിന്റെ ശാഖയിലൂടെ ഈമാസം 15നകം ഫീസടച്ച് 16 നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. ഓൺലൈനായും ഫീസടയ്ക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കില്ല. വിവരങ്ങൾക്ക്:0471- 2560363,64.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |