തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിൽ എൻജിനിയറിംഗ്, നോൺ എൻജിയറിംഗ് ബിരുദധാരികളായ ഭിന്നശേഷിക്കാർക്ക് മേയ് 21 ന് ആമസോണിന്റെ തൊഴിൽമേള നടത്തും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഒരു സർവകലാശാല തൊഴിൽമേള നടത്തുന്നത്.
2022ൽ ബിരുദം പൂർത്തിയായവർക്ക് പങ്കെടുക്കാം. നിലവിൽ ബാക്ക് ലോഗ് ഉണ്ടാകാൻ പാടില്ല. ആസിഡ് ആക്രമണത്തിനിരയായവർ, ഓട്ടിസം, സ്പെക്ട്രം ഡിസോർഡർ, സെറിബ്രൽ പാൾസി, ഡ്വാർഫിസം, ഹീമോഫീലിയ, ലോക്കോമോട്ടർ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മസ്കുലാർ ഡിസ്ട്രോഫി, സിക്കിൾ സെൽ ഡിസീസ്, തലസീമിയ, പോളിയോ, സ്കോളിയോസിസ് തുടങ്ങിയ വൈകല്യങ്ങളുള്ളവർക്ക് അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി കാമ്പസിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 9846387772, വെബ്സൈറ്റ്:www.ktu.edu.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |