SignIn
Kerala Kaumudi Online
Friday, 19 April 2024 2.29 AM IST

ആംബുലൻസുകൾക്കും ഏകീകൃത നിറം വരും

ambulance

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്കു പിന്നാലെ ആംബുലൻസുകൾക്കും ഏകീകൃത നിറം നിർബന്ധമാക്കുന്നു. ദേശീയ ആംബുലൻസ് കോഡിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിഷ്‌കർഷിക്കുന്ന വെള്ള നിറമാണ് ഉപയോഗിക്കേണ്ടത്. പുതിയതായി രജിസ്റ്റർ ചെയ്യുന്ന ആംബുലൻസുകൾക്ക് ഈ വ്യവസ്ഥ ബാധകമാണ്. മറ്റുള്ളവ 2023 ജനുവരി മുതൽ ഈ നിറത്തിലേക്ക് മാറണം. വെള്ള പശ്ചാത്തലത്തിൽ അംഗീകൃത രീതിയിലാണ് ലേബലുകൾ പതിക്കേണ്ടത്. ചില ആംബുലൻസുകളുടെ നിറവും എഴുത്തുകളും അതിരുകടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കാനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കാനും മന്ത്രിമാരായ ആന്റണി രാജുവിന്റെയും വീണ ജോർജിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMBULANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.