SignIn
Kerala Kaumudi Online
Friday, 19 April 2024 2.11 PM IST

വാക്സിനേഷനൊരുക്കി അമ്മ

b

കൊച്ചി: അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സഹായികൾക്കും ആശ്രിതർക്കും താരസംഘടനയായ അമ്മ വാക്സിൻ സൗജന്യമായി നൽകും. നാളെ രാവിലെ 10 മുതൽ മൂന്ന് വരെ അമ്മയുടെ കൊച്ചി കലൂരിലെ ഓഫീസിൽ വാക്സിനേഷൻ ക്യാമ്പ് നടത്തും.

ലോക്ക്ഡൗണുകൾ മൂലം പൂർണമായും നിലച്ച സിനിമാവ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാക്സിൻ നൽകുന്നതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുക. ചെലവ് സംഘടന വഹിക്കും.

സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ 'അമ്മ' വച്ച നിർദ്ദേശത്തിൽ സിനിമാ വ്യവസായത്തിന് പ്രത്യേക പാക്കേജ് വേണമെന്ന നിർദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. നിബന്ധനകൾ പാലിച്ച് ചിത്രീകരണത്തിനുള്ള അനുമതി നൽകണമെന്നും ആവശ്യപ്പെട്ടതായി ഇടവേള ബാബു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.