കൊച്ചി: സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, അടുത്തടുത്ത് പ്രവർത്തിക്കുന്ന രണ്ടു മുതൽ മൂന്നു വരെ അങ്കണവാടികളെ സംയോജിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്രഷ് സ്കീമിന് കീഴിലുള്ള ക്രഷുകളെയും ഇതുമായി സംയോജിപ്പിക്കും. അഞ്ചിൽ താഴെ കുട്ടികളുള്ളവ, അടുത്തടുത്തുള്ളവ, സ്വന്തം കെട്ടിടമില്ലാത്തവ എന്നിവയെയാണ് സംസ്ഥാന വനിതാശിശുവികസന വകുപ്പ് സംയോജിപ്പിക്കുന്നത്.
ഈ അങ്കണവാടികൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. സാമ്പത്തിക ലാഭവും കുട്ടികൾക്ക് കൂടുതൽ പരിഗണനയും ശ്രദ്ധയും സൗകര്യങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. കുട്ടികൾക്ക് വിനോദത്തിനും മറ്റും കൂടുതൽ സൗകര്യങ്ങളൊരുക്കും. തദ്ദേശ സ്ഥാപനങ്ങളാണ് സംയോജിപ്പിക്കേണ്ട അങ്കണവാടികളെ തിരഞ്ഞെടുക്കുന്നത്.
3 അങ്കണവാടികൾ
സംയോജിപ്പിക്കുമ്പോൾ
(ഷിഫ്റ്റ്, സമയം)
ഒന്നാം ഷിഫ്റ്റ്-
രാവിലെ 7 മുതൽ 1 വരെ
രണ്ടാം ഷിഫ്റ്റ്-
9.30 മുതൽ 3.30 വരെ
മൂന്നാം ഷിഫ്റ്റ്-
ഉച്ചയ്ക്ക് 1 മുതൽ 7 വരെ
2 അങ്കണവാടികൾ
സംയോജിപ്പിക്കുമ്പോൾ
ഒന്നാം ഷിഫ്റ്റ്- രാവിലെ 8 മുതൽ 1 വരെ.
രണ്ടാം ഷിഫ്റ്റ്- ഉച്ചക്ക് 1 മുതൽ വൈകിട്ട് 6 വരെ.
2 അങ്കണവാടിയും
ഒരു ക്രഷും
ഒന്നാം ഷിഫ്റ്റ്- രാവിലെ 7 മുതൽ 1 വരെ.
രണ്ടാം ഷിഫ്റ്റ്- രാവിലെ 9.30 മുതൽ 3.30 വരെ.
മൂന്നാം ഷിഫ്റ്റ്- 1 മണിമുതൽ 7 മണിവരെ.
ക്ലാസ് മുറികൾ
ക്രഷ്, അങ്കണവാടി എന്നിവയ്ക്ക് പ്രത്യേക മുറികൾ
120 മുതൽ 150 ചതുരശ്രയടി സ്ഥലം
ചുവരുകളിൽ ചിത്രങ്ങൾ
ഭിന്നശേഷി സൗഹൃദം
ക്രഷിലെയും അങ്കണവാടിയിലെയും കുട്ടികൾക്ക് പ്രത്യേക ഫീഡിംഗ് സൗകര്യം
അമ്മമാർക്ക് മുലയൂട്ടാൻ സ്ഥലം
ഭക്ഷണക്രമം
രാവിലെ 8 -പ്രഭാതഭക്ഷണം,10.30 -ലഘുഭക്ഷണം, ഉച്ചയ്കക്12.30- ഉച്ചഭക്ഷണം, 3ന് -ജനറൽ ഫീഡിംഗ്,
5ന്- സായാഹ്ന ഭക്ഷണം
'അങ്കണവാടികൾ സംയോജിപ്പിക്കുന്നതിനോട് തദ്ദേശ സ്ഥാപനങ്ങൾ താത്പര്യം കാട്ടുന്നില്ല. വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം'
-പി. സ്റ്റീഫൻ
സൂപ്രണ്ട്
വനിതാശിശു വികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |