മന്ത്രി എ.പി.അനിൽകുമാറിന്റെ മകൻ വിവാഹിതനായി
Sunday 24 May 2026 11:42 PM IST
ഗുരുവായൂർ: റവന്യൂ മന്ത്രി എ.പി.അനിൽകുമാറിന്റെയും പ്രസീജയുടെയും മകൻ ഡോ. അർജുനും മലപ്പുറം കാളികാവ് തോട്ടപ്പശ്ശേരി വീട്ടിൽ മുരളീധരന്റെയും മിനിയുടെയും മകൾ ഡോ. നീരോഷിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടന്നു. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, ഷിബു ബേബി ജോൺ, എം.ലിജു, കെ.എ.തുളസി, ബിന്ദു കൃഷ്ണ, റോജി എം.ജോൺ, ഒ.ജെ.ജനീഷ്, വി.ഇ.അബ്ദുൾ ഖഫൂർ, ടി.സിദ്ദിഖ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.സുധാകരൻ എം.പി തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.