തിരുവനന്തപുരം: മികച്ച സേവനത്തിനുള്ള പൊലീസിന്റെ ആഭ്യന്തര പുരസ്കാരമായ അതി ഉത്കൃഷ്ട സേവാ പതക് പൊലീസ് മേധാവി അനിൽകാന്ത്, ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ അടക്കം 50 ഉദ്യോഗസ്ഥർക്ക്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് ഉൾപ്പെടെ 16 ഉദ്യോഗസ്ഥർക്ക് ഉത്കൃഷ്ട സേവാ പതക് ലഭിച്ചു. എ.ഡി.ജി.പിമാരായ എസ്.ആനന്ദകൃഷ്ണൻ, കെ.പദ്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, ടി.കെ.വിനോദ്കുമാർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം തുടങ്ങിയവരും അതി ഉത്കൃഷ്ട സേവാ പതക് പട്ടികയിലുണ്ട്. ഉത്കൃഷ്ട സേവാ പുരസ്കാരം നേടിയവരിൽ എ.ഡി.ജി.പി വിജയ് സാക്കറെ, തിരുവനന്തപുരം സിറ്രി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ഐ.ജിമാരായ എച്ച്.വെങ്കടേശ്, ജി.സ്പർജ്ജൻ കുമാർ, ഹർഷിതാ അട്ടല്ലൂരി, സി.നാഗരാജു തുടങ്ങിയവരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |