SignIn
Kerala Kaumudi Online
Thursday, 28 March 2024 9.47 PM IST

എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം: ഡി.ജി.പി

anilkanth

തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡി.ജി.പിയുടെ നിർദേശ പ്രകാരം ഹർഷിത അട്ടല്ലൂരി ഇന്നലെത്തന്നെ ആലപ്പുഴയിൽ എത്തി നടപടികൾ സ്വീകരിച്ചു.

സംസ്ഥാനത്ത് സംഘർഷസാദ്ധ്യതയുള്ള മേഖലകളിലെല്ലാം വാഹനപരിശോധന കർശനമാക്കി. ഇരട്ടകൊലപാതകങ്ങൾ തടയുന്നതിൽ പൊലീസിനോ ഇന്റലിജൻസ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡി.ജി.പി പറഞ്ഞു. പ്രശ്നക്കാരായ നേതാക്കളെ മുൻകരുതൽ കസ്റ്റഡിയിൽ എടുക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും ഡി.ജി.പി ജാഗ്രതാ നിർദേശം നൽകി.

രണ്ട് പാർട്ടികളിലേയും അക്രമങ്ങളിലേക്ക് നീങ്ങാൻ സാദ്ധ്യതയുള്ള ആളുകളെ കണ്ടെത്തി അറസ്റ്റ് നടപടികളിലേക്ക് കടക്കണമെന്നും സംശയസ്പാദമായ സ്ഥലങ്ങളിൽ റെയ്ഡ് നടത്തണമെന്നും ഡി.ജി.പി നിർദേശിച്ചു. സംഘർഷ സാദ്ധ്യതാ മേഖലകളിൽ നിരോധാനജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ പൊലീസ് മേധാവിമാരോട് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANILKANTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.