SignIn
Kerala Kaumudi Online
Friday, 19 April 2024 6.47 PM IST

ആന്റണി ഈസ്റ്റ്മാന് യാത്രാമൊഴി

r-bindu
മന്ത്രി ഡോ.ആർ.ബിന്ദു അന്ത്യോപചാരം അർപ്പിക്കാനെത്തിയപ്പോൾ

മാള: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സംവിധായകൻ ആന്റണി ഈസ്റ്റ്മാന് നാടിന്റെ യാത്രാമൊഴി. രാവിലെ മുതൽ തുമ്പൂരിലെ വീട്ടിൽ പൊതു ദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേരെത്തി. മന്ത്രി ഡോ. ആർ. ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് എന്നിവരും ചലച്ചിത്ര അക്കാഡമി, മാക്ട, ഫെഫ്ക എന്നിവയുടെ പ്രതിനിധികളും ആദരാഞ്ജലി അർപ്പിക്കാനെത്തി. ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമ്മികത്വത്തിൽ വീട്ടിൽ നടന്ന ചടങ്ങുകൾക്ക് ശേഷം വൈകിട്ട് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു. ഇന്ന് 3.30 ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ അനുശോചന യോഗം സംഘടിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTONY EASTMAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.