SignIn
Kerala Kaumudi Online
Saturday, 20 April 2024 2.16 AM IST

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല സ്ഥാനമേറ്റു

appointed

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ചുമതലയേറ്റു.

സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് . കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതിയിലും അംഗമായിരുന്നു. കേരള സ്ത്രീ പഠന കേന്ദ്രം ഡയറക്ടർ, വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഇ. എം. എസിന്റെ ഭാഷാ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ള പഠനത്തിൽ യു. ജി. സി ഫെല്ലോഷിപ്പോടെ പി. എച്ച്. ഡി നേടിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയാണ്. ഭർത്താവ് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുൻ ചെയർമാൻ വഞ്ചിയൂർ പി. ബാബു. ഏക മകൾ നഗരസഭ കൗൺസിലർ ഗായത്രി ബാബു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APPOINTED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.