തിരുവനന്തപുരം: നവംബർ 26ന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഭരണഘടനാ ദിനാഘോഷം നടത്തണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകി. ഇന്ത്യൻ ജനാധിപത്യം എന്ന വിഷയത്തിൽ എല്ലാ വാഴ്സിറ്റികളിലും പ്രത്യേക ചടങ്ങുകളും പ്രഭാഷണ പരമ്പരകളും സംഘടിപ്പിക്കണം. ഇതിൽ വീഴ്ച വരുത്തരുതെന്നും ഗവർണർ നിർദ്ദേശിച്ചു. വാഴ്സിറ്റികളിൽ ഭരണഘടനാ ദിനാഘോഷം നടത്തണമെന്ന് യു.ജി.സി ചെയർമാൻ സർക്കുലർ ഇറക്കിയിരുന്നു. ഇത് സഹിതമാണ് വി.സിമാർക്ക് ഗവർണർ നിർദ്ദേശം കൈമാറിയത്. ആരോഗ്യം, വെറ്ററിനറി സർവകലാശാലാ വി.സിമാർ ഒഴികെയുള്ള എല്ലാ വി.സിമാർക്കും ഗവർണർ പുറത്താക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗവർണറുടെ നിർദ്ദേശം വി.സിമാർ പാലിക്കുമോയെന്ന് രാജ്ഭവൻ നിരീക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |