കോഴിക്കോട്: രാഷ്ട്രീയമായ ഐക്യം അധികം നീളില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ആത്മീയമായ ഐക്യം മനസിലാണ്. അതിനാൽ അത് കാലാതീതമാണ്. ഇതിന് അടിത്തറയിട്ടത് ശ്രീ ശങ്കരാചാര്യരാണ്. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമത്തിൽ പ്രസ്ഥാന ത്രയഭാഷ്യങ്ങളുടെ സമ്പൂർണ പാരായണയജ്ഞ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. വലിയൊരു ഭാഗം നിരീശ്വര വാദികളായിട്ടും ഒരുപാട് ആത്മീയ ഗുരുക്കൻമാരുടെ നാട് കൂടിയാണിത്. അറിവും ജ്ഞാനവും വിവേകവും ഉയർത്തി രാജ്യത്തിന്റെ സംസ്കാരം ഉയർത്തിയ നാടാണിതെന്നും കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തെ പ്രകീർത്തിച്ച് ഗവർണർ പറഞ്ഞു. സ്വാമി മേധാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, സ്വാമിനി ശിവാനന്ദപുരി, സ്വാമി ചിദാനന്ദ പുരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |