തിരുവനന്തപുരം: കുടിവെള്ള കുടിശ്ശിക ഒഴിവാക്കാൻ ആനുകൂല്യങ്ങൾ നൽകി വാട്ടർ അതോറിട്ടി നടപ്പാക്കന്ന ആംനസ്റ്റി പദ്ധതി സെപ്തംബർ 30 വരെ നീട്ടി. ഇതുപ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം അടച്ച് കണക്ഷൻ നിലനിർത്താം. ബാക്കി തുക പരമാവധി ആറു തവണകളായി അടയ്ക്കാം. പിഴയും പിഴപ്പലിശയും പരമാവധി ഇളവു ചെയ്ത് കുടിശ്ശിക തീർപ്പാക്കാനുള്ള അവസരവുമുണ്ട്. 30 വരെ എല്ലാ ദിവസങ്ങളിലും കുടിശ്ശികകൾ തീർപ്പാക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ പരിഗണിക്കാനുള്ള സിറ്റിംഗ് എല്ലാ വ്യാഴാഴ്ചകളിലും നടക്കും. 2021 ഡിസംബർ 31നു മുമ്പ് മുതൽ വാട്ടർ ചാർജ് കുടിശ്ശിക നിലനിൽക്കുന്ന ഉപഭോക്താക്കൾക്ക് പദ്ധതിയിൽ അപേക്ഷിക്കാം. റവന്യു റിക്കവറി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾ അപേക്ഷിക്കുന്ന പക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തും. തീർപ്പാക്കിയ തുകയ്ക്കു പുറമെ റവന്യു വകുപ്പിന് റിക്കവറി ചാർജ് കൂടി അടയ്ക്കണം. കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഉപഭോക്താക്കളുടെ കേസ് പിൻവലിക്കുന്ന പക്ഷം പദ്ധതിയിൽ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |