കാസർകോട്: കുമ്പള സുബ്ബയ്യക്കട്ടയിലെ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പൈവളിഗെ കുറുക്കേരി വീട്ടിൽ അർഷാദിനെ (19) യാണ് പിടികൂടിയത്. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ സി.കെ. ബാലകൃഷ്ണൻ, നാരായണൻ നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ ഉദിനൂർ, സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |