തുരുവനന്തപുരം : ഗുണ്ടകൾ ഉൾപ്പെടെ സമൂഹത്തിന് ഭീഷണിയാവുന്ന കൊടുംകുറ്റവാളികളെ തുറങ്കിലടയ്ക്കാനുള്ള നിയമമാണ് കാപ്പ. കേസ് ഫയലിൽ തുടക്കത്തിലേ പഴുതുകളുണ്ടാക്കിയാണ് പൊലീസ് കാപ്പയിൽ നിന്ന് ഗുണ്ടകളെ രക്ഷിക്കുന്നത്.
ജില്ലാമജിസ്ട്രേറ്റിന് ഗുണ്ടകളെ ജില്ലയിൽ നിന്ന് നാടുകടത്താം. ഏഴ് വർഷത്തെ കേസുകളാണ് പരിഗണിക്കുക. ഇതിൽ അഞ്ച് വർഷമെങ്കിലും ശിക്ഷകിട്ടാവുന്ന ഒരു കേസോ, ഒന്നുമുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകളോ, വിചാരണയിലുള്ള മൂന്ന് കേസുകളോ ഉണ്ടാവണം.
കാപ്പയുടെ പരിധിയിൽ
കൊള്ളപ്പലിശക്കാർ, വസ്തുക്കൾ തട്ടിയെടുക്കുന്നവർ, ഹവാല ഇടപാടുകാർ, ഗുണ്ടാപ്പിരിവുകാർ, അനാശ്യാസക്കാർ, ഗുണ്ടകൾ, ബ്ലേഡ്-മണൽ മാഫിയ, കള്ളനോട്ടടിക്കാർ, മയക്കുമരുന്ന്-വ്യാജമദ്യ ഇടപാടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |